07:27pm 03 September 2026
NEWS
നിലമ്പൂരിൽ എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ജയിക്കുമെന്ന് പി വി അൻവർ
25/05/2025  12:47 PM IST
nila
 നിലമ്പൂരിൽ എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ജയിക്കുമെന്ന് പി വി അൻവർ

നിലമ്പൂരിൽ എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ജയിക്കുമെന്ന് നിലമ്പൂരിലെ മുൻ എംഎൽഎയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ പി വി അൻവർ. എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ആരായാലും അയാൾ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നായിരുന്നു അൻവറിന്റെ പ്രതികരണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അൻവറിന്റെ പ്രതികരണം. നിലമ്പൂരിലേത് പിണറായിസത്തിനും മരുമോനിസത്തിനുമെതിരേയുള്ള പോരാട്ടമായിരിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. 

യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിയ്ക്കും നിരുപാധിക പിന്തുണ നൽകുമെന്നും പി വി അൻവർ പറഞ്ഞു. ആരെ മത്സരിപ്പിക്കണമെന്ന് യുഡിഎഫിന് തന്നോട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അൻവർ വ്യക്തമാക്കി.

നിലമ്പൂരിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും അൻവർ പറഞ്ഞു. കോടികളുടെ വികസനം എന്നൊക്കെ സർക്കാർ പറയുന്നു. നിലമ്പൂരിൽ എഴുപത് ശതമാനം വനമാണ്. ഓരോ ദിവസവും വന്യജീവി ആക്രമണമാണ്. കൃഷി തകരുന്നു. ജീവിതം ദുസ്സഹമാകുന്നു. ഇതെല്ലാം വലിയ വിഷയങ്ങളാണ്.

പ്രദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനോടൊപ്പം കേരളം ചർച്ച ചെയ്യാൻ പോകുന്നത് കുടുംബാധിപത്യവും പിണറായിസവും മരുമോനിസമാണെന്നും അൻവർ കൂട്ടിച്ചേർത്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img